പള്ളുരുത്തി: മീനിന് അമിത വില ഈടാക്കുന്നുവവെന്ന പരാതിയെതുടർന്ന് കൊച്ചി തഹസിൽദാർ എ.ജെ.തോമസ് പെരുമ്പടപ്പ് മാർക്കറ്റ് സന്ദർശിച്ചു. ഈസ്റ്ററിന്റെ തലേന്ന് മാർക്കറ്റിൽ കരിമീനിന് കിലോക്ക് 800 രൂപയും കട്ലക്ക് 700 രൂപയുമാണ് ഈടാക്കിയത്.ഇതേ തുടർന്ന് നാട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് വിവരം പള്ളുരുത്തി പൊലീസിനെ അറിയിക്കുകയായിരുന്നു.പശ്ചിമകൊച്ചിയിലെ ഏത് മാർക്കറ്റിലും അമിത വില ഈടാക്കിയാൽ വിവരം അപ്പോൾ തന്നെ അറിയിക്കാമെന്നും തഹസിൽദാർ അറിയിച്ചു. ഫുഡ് സേഫ്ടി ഓഫീസർ, കൊച്ചിൻ കോർപ്പറേഷൻ ആരോഗ്യ വിഭാഗം, മട്ടാഞ്ചേരി അസി.കമ്മീഷണർ എന്നിവർക്കും നാട്ടുകാർ പരാതി നൽകി.