കൊച്ചി: വിഷുപ്പിറ്റേന്നും എറണാകുളത്തിന് ആശ്വാസ ദിനം. രോഗം മാറി ഒരാൾ ഇന്നലെ ആശുപത്രി വിട്ടു. നിരീക്ഷണത്തിലുള്ളത് 1,262 പേർ മാത്രം. പുതുതായി രണ്ടു പേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ആറു പേർ മാത്രമാണ് രോഗബാധിതരായി ചികിത്സയിലുള്ളത്.
ഈ മാസം നാലിനാണ് ജില്ലയിൽ ഏറ്റവുമൊടുവിൽ രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആരോഗ്യപ്രവർത്തകനെയും സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ടു പേരെയും ഡിസ്ചാർജ് ചെയ്തു.
25 പേരെ ഇന്നലെ പുതിയതായി നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിൽ നിന്ന് 392 പേരെ ഒഴിവാക്കി. 27 പേരാണ് ആശുപത്രികളിൽ കഴിയുന്നത്.
പുതിയ നിരീക്ഷണം : 25
അയച്ച സാമ്പിൾ : 20
ലഭിച്ച ഫലം : 51
ലഭിക്കാനുള്ള ഫലം : 85
ആകെ സാമൂഹ്യ അടുക്കള : 134
നഗരസഭകളിൽ : 40
പഞ്ചായത്തുകളിൽ : 94
നൽകിയ കിറ്റുകൾ : 35,795
അന്യസംസ്ഥാനക്കാർക്ക് : 9,854
സന്ദർശിച്ച ഭവനങ്ങൾ : 3,045
കൗൺസിലിംഗ് നൽകിയത് : 336