ആലുവ: വെളിയത്തുനാട് ഭാഗത്ത് പെരിയാറിന്റെ ഇരുകരകളിലുമായി ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി വി.ഇ. അബ്ദുൽ ഗഫുൾ, കളമശേരി നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ. അബ്ദുൽ അസീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എച്ച്. ഷഹബാസ്, അഷറഫ് മൂപ്പൻ, എം.എ. അനുബ് ഖാൻ, വാർഡ് മെമ്പർമാരായ സൈഫുനിസ റഷീദ്, നസീർ പത്തല, റഷീദ് കൊടിയൻ എന്നിവർ സന്ദർശിച്ചു.
വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ, കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിനെ ഫോണിൽ വിളിച്ച് കർഷകർക്ക് ഉണ്ടായ നഷ്ടങ്ങളെക്കുറിച്ചും അവർ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിച്ചു. തുടർ നടപടികൾ സ്വീകരിക്കാൻ മന്ത്രി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. കൃഷിവകുപ്പ് കർഷകർക്ക് ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പും ആരംഭിച്ചു.