നെടുമ്പാശേരി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുഴുവൻ സമയവും പ്രവർത്തിക്കുന്ന പാറക്കടവ് പഞ്ചായത്തിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ, ഹെൽത്ത് ഇൻസ്‌പെക്ടർ, നഴ്‌സുമാർ, മറ്റു ജീവനക്കാർ എന്നിവരെ ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. മണ്ഡലം സെക്രട്ടറി അനീഷ് എളവൂർ, പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാഹുൽ പാറക്കടവ്, ജനറൽ സെക്രട്ടറി ശ്രീജിത്ത് കാരാപ്പിള്ളി, കെ എ ദിനേശൻ, ബാബു കോടുശേരി തുടങ്ങിയവർ നേതൃത്വം നൽകി.