മൂവാറ്റുപുഴ: കോവിഡ്- 19 പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി കല്ലൂർക്കാട് അഗ്നിരക്ഷാ നിലയത്തിൻ്റെ പരിധിയിൽ വരുന്ന കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആയവന, പോത്താനിക്കാട്, പൈങ്ങോട്ടൂർ, പല്ലാരിമംഗലം എന്നീ പഞ്ചായത്തുകളിൽ അണുനശീകരണം നടത്തി. ആശുപത്രികൾ, റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, ബാങ്കുകൾ, വിവിധ സർക്കാർ ഓഫീസുകൾ, കെ.എസ്.ഇ.ബി ഓഫീസുകൾ, കച്ചവട സ്ഥാപങ്ങൾ, പ്രധാന ജംഗ്ഷനുകൾ, എ.ടി.എം കൗണ്ടറുകൾ എന്നിവ കൂടാതെ പല്ലാരിമംഗലത്ത് കൊറോണ സ്ഥിരീകരിച്ച രോഗിയുടെ വീടും പരിസരവും അണുനശീകരണം നടത്തി . തുടർന്ന വിവിധ പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചണുകളിൽ ഭക്ഷണം പാക്ക് ചെയ്യുന്നതിനും, എത്തിച്ച് നൽകുന്നതിനും, വൃദ്ധരായവരുടെയും, രോഗികളുടെയും, അംഗവൈകല്യമുള്ളവരുടെയും റേഷൻ വിഹിതവും അവർക്ക് ആവശ്യമുള്ള മരുന്നുകൾ വിവിധ സ്ഥലങ്ങളിൽ നിന്ന് വാങ്ങി എത്തിച്ച് നൽകുകയും ചെയ്തു. സ്റ്റേഷൻ ഓഫീസർ ജോൺ ജി പ്ലാക്കീലിൻ്റെ നേതൃത്വത്തിലാണ് ഈ ജോലികൾ നടത്തിവരുന്നത് . ലോക്ക് ഡൗൺകാലത്ത് കാലത്ത് ഇനിയും പൊതുജനങ്ങൾക്ക് ഏത് അത്യാവശ്യ കാര്യങ്ങൾക്കും കല്ലൂർക്കാട് അഗ്നരക്ഷാ നിലയവുമായി ബന്ധപ്പെടണമെന്നും ജോൺ ജി . പ്ലാക്കീൽ അറിയിച്ചു.