കോലഞ്ചേരി: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിൻ്റെ ഭാഗമായി കുന്നത്താനാട് പൊലീസ് നെല്ലാടും, പറക്കോടും റൂട്ട് മാർച്ച് നടത്തി. പുത്തൻകുരിശ് പൊലീസിൻ്റെ മാർച്ച് പെരുവുംമൂഴിയിലായിരുന്നു. ഇന്നലെ പൊലീസ് പരിശോധന കർശനമാക്കി. പുത്തൻ കുരിശിൽ 26 പേർക്കെത്തിരെയും,കുന്നത്തുനാട്ടിൽ 12 പേർക്കെതിരെയും കേസെടുത്തു. ഇന്ന് മുതൽ വിട്ടു വീഴ്ചയില്ലാത്ത പരിശോധനയ്ക്കാണ് പൊലീസ് ഒരുങ്ങുന്നത്. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ എപ്പിഡമിക് ഓർഡിനൻസ് പ്രകാരം കേസെടുക്കും.