കൊച്ചി: എറണാകുളം സൗത്തിലെ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ കൊവിഡ് ക്യാമ്പിൽ നിന്ന് ഫാനുകൾ മോഷ്ടിച്ച മൂന്ന് അന്തേവാസികളെ പൊലീസ് അറസ്റ്റു ചെയ്തു.
ഇന്നലെ രാവിലെ (15) സ്‌കൂളിലെ പി.ടി.എ പ്രസിഡന്റായ ഷിബുവാണ് ചില ക്ലാസ് മുറികൾ തുറന്നു കിടന്നത് ശ്രദ്ധയിൽപ്പെട്ട് പരിശോധിച്ചപ്പോളാണ് ഫാനുകൾ മോഷണം പോയതായി അറിയുന്നത്.
പ്രിൻസിപ്പൽ സെൻട്രൽ എസ്.എച്ച്.ഒ വിജയശങ്കറിനെ വിവരം
അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്
ആലപ്പുഴ ഹരിപ്പാട് ചെറുതന ലക്ഷ്മി നിവാസിൽ സുധീഷ് (37) കൊല്ലം, പുനലൂർ കാര്യറ മജു മൻസിലിൽ മജു മുഹമ്മദലി (28), എറണാകുളം ചക്കരപ്പറമ്പ് കണിയാപ്പിള്ളി വീട്ടിൽ ജിന്തേഷ് (39) എന്നിവരെ അറസ്റ്റ് ചെയ്തത്.
സ്‌കൂളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും അന്തേവാസികളെ
ചോദ്യം ചെയ്തുമാണ് പ്രതികളെ കണ്ടെത്തിയത്. എറണാകുളത്തെ ആക്രി കടയിൽ ഫാനുകൾ വിറ്റതായി പ്രതികൾ അറിയിച്ചു. ബീഡി വാങ്ങാൻ പണത്തിനാണ് ഫാനുകൾ മോഷ്ടിച്ചതെന്ന് അവർ പറഞ്ഞു.