കൊച്ചി: നോക്കുകൂലി സമ്പ്രദായം തിരിച്ചുകൊണ്ടുവരാൻ അനുവദിക്കില്ലെന്ന് കേരള സ്റ്റേറ്റ് ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു) അറിയിച്ചു. അധികകൂലി ഈടാക്കുന്നതും അംഗീകരിക്കാൻ കഴിയില്ല. അമിതകൂലി ആവശ്യപ്പെട്ട് ജോലി തടസപ്പെടുത്തിയതിന് പത്തനംതിട്ടയിലെ നാലു തൊഴിലാളികളെ സി.ഐ.ടി.യു യൂണിയനിൽ നിന്ന് പുറത്താക്കിയതിനെ ഫെഡറേഷൻ സ്വാഗതം ചെയ്തു.