വൈപ്പിൻ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് നേരത്തെ നൽകിയ പത്ത് ലക്ഷം രൂപക്ക് പുറമേ ബാങ്ക് ജീവനക്കാരുടെ സംഭാവനയായി 655560 രൂപയും പ്രസിഡന്റിന്റെ ഒരു മാസത്തെ ഓണറേറിയവും ഭരണസമിതി അംഗങ്ങളുടെ ഒരു മാസത്തെ സിറ്റിംഗ് ഫീസുമായ 25200 രൂപയും സംഭാവനയായി നൽകി. ജീവനക്കാരുടെ സംഭാവന സെക്രട്ടറി എം.എ. ആശാദേവി, അസി.സെക്രട്ടറി കെ.എസ്. അജയകുമാർ എന്നിവരും ഭരണസമിതിയുടെ സംഭാവന പ്രസിഡന്റ് അഡ്വ. കെ.വി. എബ്രഹാമും കൊച്ചി സഹകരണ അസി.രജിസ്ട്രാർ സാലി കോശിക്ക് കൈമാറി.