കിഴക്കമ്പലം: ഞാറള്ളൂർ ഗോഡ്‌സ് വില്ലയ്ക്കു സമീപം വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കൂട്ടാപ്പാടത്ത് ജോർജിന്റെ (70) മൃതദേഹമാണ് ഇന്നലെ വൈകിട്ട് 6 മണിയോടെ വീടിനു സമീപമുള്ള പറമ്പിൽ കണ്ടെത്തിയത്. 2 ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. മാതാവ് മരിച്ചതിനു ശേഷം 16 വർഷമായി ഒ​റ്റയ്ക്കു താമസിക്കുകയായിരുന്നു. പോസ്​റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നു ബന്ധുക്കൾക്ക് കൈമാറും.