കിഴക്കമ്പലം: സംസ്ഥാനത്തിനു പുറത്ത് നിന്ന് അസംസ്കൃത വസ്തുക്കളെത്തിച്ച് കിഴക്കമ്പലം ഞാറള്ളൂരിലെ സുഗന്ധവ്യഞ്ജന യൂണിറ്റ് പ്രവർത്തിപ്പിക്കാനുള്ള ശ്രമം ആരോഗ്യവകുപ്പ് തടഞ്ഞു. വലിയ ലോറികളിൽ അസംസ്‌കൃത വസ്തുക്കൾ കൊണ്ടുവരുന്നത് ശ്രദ്ധയിൽപെട്ടവരാണ് ആരോഗ്യവകുപ്പിനെ അറിയിച്ചത്. യൂണിറ്റിൽ എത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അസംസ്‌കൃത വസ്തുക്കൾ അണുനാശിനി തളിച്ച ശേഷമാണ് കമ്പനിക്കുള്ളിലേക്ക് കയറ്റിയത്. യൂണിറ്റിലെ മുഴുവൻ ഉദ്യോഗസ്ഥരേയും ക്വാറൻറൈനിലാക്കാനും നിർദ്ദേശം നൽകി.