ആലുവ: കഴിഞ്ഞദിവസമുണ്ടായ ഇടിമിന്നലിൽ കടുങ്ങല്ലൂർ എരമത്ത് തെങ്ങിന് തീ പിടിച്ചു. മുസ്ലീംപള്ളിക്ക് സമീപം സൈനബ അബ്ദുൾ റഹ്മാന്റെ വീടിന് പുറകിൽ നിന്നിരുന്ന തെങ്ങാണ് കത്തിയത്. ഏലൂർ ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. സൈനബയുടെ വീട്ടിലെ ഫ്രിഡ്ജ് തുടങ്ങിയ വീട്ടുപകരണങ്ങൾക്കക കേടുപാട് സംഭവിച്ചു. ചൊവ്വാഴ്ച രാത്രി 10.30 യോടെയാണ് സംഭവം.