anwarsadath-mla
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മികച്ച സേവനം നടത്തുന്ന പൊലീസുകാരെ പുളിഞ്ചോട് ജംഗ്ഷനിൽ വച്ച് അൻവർ സാദത്ത് എം.എൽ.എ കണിക്കൊന്ന നൽകി ആദരിച്ചപ്പോൾ

ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ കമ്മ്യൂണിറ്റി കിച്ചണുകളിൽ സേവനം ചെയ്യുന്ന പാചകക്കാർക്ക് വിഷുക്കൈനീട്ടവും കണിക്കൊന്നയുമായി അൻവർ സാദത്ത് എം.എൽ.എ എത്തി. ലോക്ക് ഡൗൺ ആരംഭിച്ചപ്പോൾ മുതൽ കമ്മ്യൂണിറ്റി കിച്ചണിൽ പാചകത്തിൽ ഏർപ്പെട്ടിരുന്നവരെയാണ് എം.എൽ.എ ആദരിച്ചത്.
ചൂർണിക്കര കമ്മ്യൂണിറ്റി കിച്ചൺ സന്ദർശിച്ച് വരുന്നതിനിടെ രാവും പകലും ജോലി ചെയ്യുന്ന പൊലീസുകാരെ പുളിഞ്ചോട് ജംഗ്ഷനിൽ വച്ച് എം.എൽ.എ കണിക്കൊന്ന നൽകി ആദരിച്ചു. ഇവർക്കും എം.എൽ.എ വിഷുക്കൈനീട്ടം നൽകി.