ആലുവ: രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ നവമാദ്ധ്യമങ്ങളിൽ അപവാദ പ്രചരണം നടത്തിയതിന് വനിതാ പഞ്ചായത്ത് അംഗം പൊലീസിൽ പരാതി നൽകി. കീഴ്മാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് അംഗം ഷാഹിറ നൗഫൽ ആണ് ആലുവ പൊലീസിൽ പരാതി നൽകിയത്.

ലോക്ക് ഡൗൺ ലംഘിച്ച് പഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ അമ്പതോളം പാർട്ടി പ്രവർത്തകരെ പങ്കെടുപ്പിച്ച് വിരുന്ന് സത്കാരം നടത്തിയെന്ന നിലയിലാണ് ചിലർ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. സാമൂഹ്യ വിരുദ്ധർ വിളിച്ചറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയെങ്കിലും വാസ്തവ വിരുദ്ധമാണെന്ന് ബോദ്ധ്യമായതിനെ തുടർന്ന് മടങ്ങിയിരുന്നു. എന്നിട്ടും സമൂഹ മാദ്ധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയതിന് ചാലയ്ക്കൽ മോസ്‌കോ സ്വദേശികളായ രണ്ടുപേർക്കെതിരെ പഞ്ചായത്ത് അംഗം പരാതി നൽകിയത്.