dr-v-t-anuraj
ഡോ. അനുരാജ്

മൂവാറ്റുപുഴ: കൊവിഡ് 19 പ്രതിരോധ ചികത്സക്കായി രൂപികരിച്ച കോട്ടയം മെഡിക്കൽ കേളേജിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റ് മേധാവി ഡോ. വി.ടി. അനുരാജ് നാടിന് അഭിമാനമാകുന്നു.
മൂവാറ്റുപുഴക്കടുത്ത് വിളയാലിൽ വാണിയംകുളത്തിൽ സർക്കാർ സർവീസിൽ നിന്നും വിരമിച്ച വി.എ. തങ്കപ്പന്റെയും അബുജാക്ഷി ടീച്ചറുടേയും മകനാണ് ഡോ. അനുരാജ്.

മാതിരപ്പിളളി സർക്കാർ സ്‌കൂളിൽ പഠനം തുടങ്ങിയ അനുരാജ് മൂവാറ്റുപുഴ നിർമ്മല ഹൈസ്‌കൂളിലും കോഴിക്കോട് മെഡിക്കൽ കേളേജിലും പഠനം പൂർത്തിയാക്കി. മെഡിക്കൽ വിദ്യാഭ്യാസം കഴിഞ്ഞ ഉടൻ കോട്ടയം മെഡിക്കൽ കേളേജിൽ ജോലിയിൽ പ്രവേശിച്ചു.
കോവിഡ് രോഗവ്യാപനത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ തയ്യാറാക്കിയ ക്രിട്ടിക്കൽ കെയർ യൂണിറ്റിന്റെ നേതൃസ്ഥാനം സ്വയം ഏറ്റെടുക്കുകയായിരുന്നു.
ഇതിനായി മാതാപിതാക്കളെ മാതിരപ്പിള്ളിയിലെ വീട്ടിലാക്കി. ഭാര്യ ഡോ. വിഷ്ണു പ്രിയയേയും , 7 ഉം 2 ഉം വയസായ രണ്ടു കുട്ടികളേയും ചേർത്തലയിലെ ഭാര്യവീട്ടിലാക്കുകയും ചെയ്തു. വിഷ്ണുപ്രിയ ചേർത്തല പി.എച്ച്. സെന്ററിലെ ഡോക്ടറാണ്. കൊവിഡ് ചികത്സ ഏറ്റെടുത്തതു മുതൽ ഫോണിലൂടെയുള്ള ബന്ധം മാത്രമെ അനുരാജിന് കുടുംബവുമായിട്ടുള്ളൂ.


# കേരളത്തിലെ കൊവിഡ് രോഗപ്രതിരോധം ലോകത്തിനു തന്നെ മാതൃകയാണ്. ഈ പിന്തുണ ഡോക്ടർമാർക്ക് വർദ്ധിച്ച ആത്മവീര്യമേകും. മഹാമാരിയെ ചെറുക്കാൻ ചെറുതല്ലാത്ത ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് സഹിക്കണം.

ഡോ. അനുരാജ്‌