fake-account

കൊച്ചി: സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് പല വ്യക്തികളുമായി ആശയവിനിമയം നടത്തിയ കേസിൽ, സൈബർ സെൽ അന്വേഷണം ഊർജിതമാക്കി. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഫേസ്ബുക്കിൽ നിന്നും അക്കൗണ്ട് അപ്രത്യക്ഷമായിരുന്നു. ഇത് വീണ്ടെടുത്ത് വ്യാജൻ നടത്തിയ ചാറ്റിംഗ് എന്തെന്ന് പരിശോധിക്കും. പ്രൊഫൈൽ ഉടൻ തന്നെ വീണ്ടെടുക്കാൻ കഴിയുമെന്ന് പൊലീസ് പറഞ്ഞു.

ഇക്കാര്യം ഔദ്യോഗികമായി ഫേസ്ബുക്കിനെ അറിയിച്ചിട്ടുണ്ട്.അതേസമയം, പ്രൊഫൈൻ നിർമ്മിച്ചയാളെ സംബന്ധിച്ച് വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഡൽഹി കേന്ദ്രീകരിച്ചാണ് അക്കൗണ്ട് നിർമ്മിച്ചിട്ടുള്ളത്. പ്രൊഫൈൽ സൈബർ ഡോമിന്റെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് അന്വേഷണം നടത്തുകയും ചെയ്തപ്പോഴാണ് പ്രൊഫൈൽ വ്യാജമാണെന്ന് വ്യക്തമായത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് എടുത്തിട്ടുള്ളത്.