pooja

ചെന്നൈ: കൊവിഡിനെ തുടർന്ന് ലോക്ഡൗൺ നീട്ടിയതോടെ നഗരത്തിലും പരിസരത്തുമുള്ള നിരവധി ഹിന്ദു പുരോഹിതന്മാർ വെർച്വൽ മീഡിയത്തിലേക്ക് മാറി. അവർ ഇപ്പോൾ വാട്ട്‌സ്ആപ്പ് വീഡിയോ കോൾ, സ്കൈപ്പ്, സൂം എന്നിവയാണ് വഴി ഭക്തർക്ക് സേവനങ്ങൾ നൽകുന്നത്. കെ കെ നഗറിലെ പുരോഹിതനായ വി വി സേതുരാമൻ മതപരമായ വഴിപാടായ തർപ്പണം നടത്താൻ ഒരു വീട്ടിൽ പോകേണ്ടതായിരുന്നു. എന്നാൽ അവർ ഐസൊലേഷനിൽ ആയതോടെ പൂജാവിധികൾ വാട്ട്‌സ്ആപ്പിൽ ഒരു വീഡിയോ കോളിലൂടെ നടത്തുകയായിരുന്നു. വീഡിയോ കോളിലൂടെ പൂജയുടെ നടപടി ക്രമങ്ങൾ പറഞ്ഞു നൽകി.

പൂജാദ്രവ്യങ്ങൾ ശരിയായ സ്ഥാനത്ത് സൂക്ഷിക്കാൻ കുടുംബാംഗങ്ങൾക്ക് നിർദ്ദേശം നൽകി. ,തുടർന്ന് മന്ത്രങ്ങൾ ചൊല്ലി ചടങ്ങുകൾ പൂർത്തിയാകുകയായിരുന്നു. എല്ലാവർക്കും നടപടിക്രമം അറിയാം. എനിക്ക് ചെയ്യേണ്ടത് അവർക്ക് സഹായം ആവശ്യമുള്ളപ്പോൾ അവരെ നയിക്കുക മാത്രമാണ്. അത് സുഗമമായി നടന്നുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരായാഴ്ചയ്ക്കിടെ വീഡിയോ കോളിലൂടെ സേതുരാമൻ നടത്തിയ രണ്ടാമത്തെ സേവനമാണിത്. വീഡിയോ കോളുകൾ വഴി ചടങ്ങുകൾ നടത്താൻ സഹായിക്കുന്നതിന് ആളുകളിൽ നിന്ന് നിരവധി അഭ്യർത്ഥനകൾ ലഭിക്കുന്നുണ്ടെന്ന് മൈലാപ്പൂരിലെ മറ്റൊരു പുരോഹിതൻ ടി ആർ രാമചന്ദ്രൻ പറഞ്ഞു. “ഞാൻ ആളുകളുടെ വീടുകളിൽ പോയി പൂജകൾ നടത്താറുണ്ട്. എന്നാൽ കഴിഞ്ഞ ഒരാഴ്ച മുതൽ വീഡിയോ കോളുകളിലൂടെ പൂജകൾ നടത്താൻ ആളുകൾ എന്നെ ബന്ധപ്പെടുന്നു, ”അദ്ദേഹം പറഞ്ഞു. മകന്റെ സഹായത്തോടെ രാമചന്ദ്രൻ തന്റെ ഫോണിലും കമ്പ്യൂട്ടറിലും വീഡിയോ കോളിംഗ് ആപ്ലിക്കേഷനുകൾ ടൗൺലോർഡ്‌ ചെയ്തു.

വീഡിയോ കോളുകൾ വഴി ഏപ്രിൽ 23 ന് വരുന്ന അമവാസിയിലെ പിതൃ ദർപ്പണം നടത്തുന്നതിന് പുരോഹിതന്മാരെ ബുക്ക് ചെയ്തിട്ടുണ്ട്. തനിക്ക് ഇതുവരെ ആളുകളിൽ നിന്ന് നാല് അഭ്യർത്ഥനകൾ ലഭിച്ചതായി രാമചന്ദ്രൻ പറഞ്ഞു.