ganja

കൊച്ചി : വെള്ളവും ചാണകപ്പൊടിയും നല്കി വളർത്തിയെടുക്കും. പിന്നെ, ടെറസിലിട്ട് ഉണക്കി ചെറുപൊതികളിലാക്കി വില്പപന. ലോക്ക് ഡൗൺകാലത്തെ ഇരട്ടിലാഭം ലക്ഷ്യമിട്ട് സെമിത്തേരിയിരിൽ കഞ്ചാവ് കൃഷി ഇറക്കിയ മൂന്ന് പേർ പൊലീസ് പിടിയിലായി. ഇടകൊച്ചി ചെട്ടിക്കളത്തിൽ വീട്ടിൽ അനീഷ് (30), പനയപ്പള്ളി വലിയ വേലിക്കകം വീട്ടിൽ മജീദ് (37), തമിഴ്‌നാട് ദിണ്ഡിഗൽ സ്വദേശിയും കരിവേലിപ്പടിയിൽ വാടകക്ക് താമസിക്കുകയും ചെയ്യുന്ന വെങ്കയ്യൻ (30) എന്നിവരെയാണ് എക്‌സെസ് എസ്.ഐ ഷൈജുവും സംഘവും പിടികൂടിയത്.

ചുള്ളിക്കൽ പ്രദേശത്തെ ആളൊഴിഞ്ഞ സെമിത്തേരിയിൽ രാത്രി എത്തിയാണ് കൃഷി പരിപാലനം.
ആരും ശ്രദ്ധിക്കാത്ത സ്ഥലത്ത് കഞ്ചാവ് തരിയിട്ടാണ് ചെടികൾ വളർത്തിയെടുക്കുന്നത്. ഇവരിൽ നിന്നും ഏട്ട് പാക്കറ്റുകളിലായി 71 ഗ്രാം കഞ്ചാവുമായാണ് എക്‌സൈസ് ഇവരെ പിടികൂടിയത്. പ്രിവൻറീവ് ഓഫിസർമാരായ കെ. ഹാരിസ്, സാലിഹ്, സിവിൽ ഓഫീസർമാരായ എൻ.യു.അനസ്, എം.എം.മുനീർ, ശ്രീരാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.