കോലഞ്ചേരി: രാസമീനുകൾക്ക് പിടി വീണതോടെ വിപണികളിൽ മത്സ്യക്ഷാമം. മീൻ വരവ് ഏതാണ്ട് നിലച്ച മട്ട്. മത്സ്യ വ്യാപാരികൾ ഏതാണ്ടെല്ലാവരും മുങ്ങി. നിലവിൽ സംസ്ഥാനത്തിനു പുറത്തു നിന്നും മത്സ്യമെത്തുന്നില്ല.
വാഹനങ്ങളിൽ മീനുമായി വീടുകളിൽ വന്നിരുന്നവരും കവലകളിലെ മീൻകച്ചവടക്കാരും ഇപ്പോഴില്ല. മീൻചാറില്ലാതെ ചോറ് ഇറങ്ങാത്തവർ ഗതികെട്ട് പച്ചക്കറിയിലേക്കും ചിക്കനിലേക്കും തിരിഞ്ഞു.
മത്സ്യഫെഡ് പ്രധാന കേന്ദ്രങ്ങളിൽ തുടങ്ങിയ വിപണന കേന്ദ്രങ്ങളിലാണ് ഇപ്പോൾ മത്സ്യം യഥേഷ്ടമുള്ളത്. വില അല്പം കൂടിയാലും ഫ്രീസ് ചെയ്തു വരുന്ന മീൻ വാങ്ങാനും ആവശ്യക്കാരേറെയാണ്.
ചെറുകിട ഹാർബറുകളിൽ മത്സ്യമെത്തുന്നുണ്ട്. ചെറുകിട കച്ചവടക്കാർ പോകുന്നുമുണ്ട്. പക്ഷേ ആവശ്യത്തിനില്ലാത്തതിനാൽ എല്ലാവർക്കും കിട്ടാറില്ല.
മത്സ്യഫെഡ് റീട്ടെയിൽ ഷോപ്പിലെ വില
അയല 300
മത്തി 280
മോത 390
കേര 420
നാടൻമത്സ്യങ്ങൾ
ചെമ്മീൻ വലുത് 450
കരിമീൻ 560
ചൂര 360
രോഹു 260
പിരാന 290
മത്തി 310
സിലോപ്പി 350
വറ്റ 290
9497755376