dutt

മുംബയ്: രാജ്യത്ത് ലോക്ക് ഡൗൺ രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നതോടെ നിരവധി സിനിമാ താരങ്ങളുൾപ്പെടെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വൻ തുക കൈമാറുകയാണ്. ഇപ്പോഴിതാ ലോക്ക് ഡൗൺ മൂലം ദുരിതത്തിലായ മുംബയിലെ 1000 കുടുംബങ്ങൾക്ക് ഭക്ഷണം നല്‍കുമെന്ന് അറിയിച്ച് രംഗത്തുവന്നിരിക്കുകയാണ് ബോളിവുഡ് നടൻ സഞ്ജയ് ദത്ത്.

കൊവിഡ് ഏറ്റവുമധികം ബാധിക്കപ്പെട്ട ഇന്ത്യൻ നഗരങ്ങളിൽ മുന്നിലുള്ള നഗരമാണ് മുംബയ്. ഈ അവസരത്തിലാണ് സഹായ ഹസ്തവുമായി താരം എത്തിയിരിക്കുന്നത്.രാജ്യത്തിനാകെ കഠിനമായ കാലമാണിത്. ഓരോരുത്തരും അവരവ‌ർക്ക് കഴിയുന്ന രീതിയിൽ സഹജീവികളെ സഹായിക്കേണ്ടതുണ്ട്. അത് വീട്ടിലിരുന്നുകൊണ്ട് സാമൂഹിക അകലം പാലിച്ചിട്ടായാലും മതി. മറ്റുള്ളവരെ സഹായിക്കാനായി താനും എന്നാൽ കഴിയുന്നത് ചെയ്യുകയാണെന്നാണ് സഞ്ജയ് ദത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞത്.

ഐ സ്റ്റാൻഡ് വിത്ത് ഹ്യുമാനിറ്റി ഇനിഷേറ്റീവിനേയും താരം സോഷ്യൽമീഡിയയിലൂടെ അഭിനന്ദിച്ചു. സവർക്കർ ട്രസ്റ്റുമായി സഹകരിച്ചു കൊണ്ടാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഞ്ജയ് ദത്ത് പങ്കാളിയാവുന്നത്, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിരവധി സഹായങ്ങളുമായി സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ഇതിനോടകം രംഗത്ത് വന്നത്.