ആലപ്പുഴ: ജില്ലയിൽ ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് പിടിച്ചെടുത്ത വാഹനങ്ങൾ വിട്ട് കൊടുക്കുന്നത് തുടരുന്നു. ഇതുവരെ 1843 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇതിൽ 1546 എണ്ണം വിട്ടു നൽകി. .കൃത്യമായ രേഖകളും മറ്റും പരിശോധിച്ച് നിയമ ലംഘനം നടത്തില്ല എന്നുറപ്പ് വാങ്ങിയാണ് വാഹനങ്ങൾ വിട്ടയച്ചത്.

കൈനടി സ്റ്റേഷൻ പരിധിയിൽ 15 വാഹനങ്ങളാണ് ഇതു വരെ പിടിച്ചെടുത്തത്. ഇതിൽ ഒരു വാഹനം മാത്രമേ വിട്ടു നൽകിയിട്ടുള്ളൂ. അതേസമയം പുളിങ്കുന്നിൽ 4 വാഹനങ്ങൾ കൂടി വിട്ടുകൊടുക്കാനുണ്ട്. രാമങ്കരി സ്റ്റേഷൻ പരിധിയിൽ ഇതുവരെ വാഹനങ്ങൾ പിടിച്ചെടുത്തിട്ടില്ല. ആലപ്പുഴയിലെ നോർത്ത് (96), സൗത്ത് (110) സ്റ്റേഷനുകളിലായി ഒരു വാഹനം പോലും വിട്ടു നൽകിയിട്ടില്ല. പലരും വാഹനം തിരിച്ചെടുക്കാൻ എത്തിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.