കൊച്ചി: കൊവിഡ് വൈറസ് അതിജീവന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ക്ഷേമ പ്രവർത്തനങ്ങളിൽ കാർഷിക മേഖലയെ അവഗണിച്ചുവെന്നും റബർ ഉൾപ്പെടെ കാർഷികമേഖല അതിരൂക്ഷമായ പ്രതിസന്ധിയിലാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ 1,70,000 കോടിയുടെയും സംസ്ഥാനത്തിന്റെ 20,000 കോടിയുടെയും പാക്കേജുകളിൽ കണ്ണിൽ പൊടിയിടുന്ന പ്രഖ്യാപനങ്ങൾക്കപ്പുറം കർഷകർക്ക് ഒരു നേട്ടവുമില്ല വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.