മൂവാറ്റുപുഴ:ഇസ്രായേലിൽ കുടുങ്ങിയിരിക്കുന്ന 65 നഴ്സുമാരെ ഉടൻ നാട്ടിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി.കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും ഇസ്രായേൽ ഇന്ത്യൻ അംബാസിഡർ സഞ്ചീവ് കുമാർ സിംഗ്ലയ്ക്കും കത്ത് നൽകി. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ ഫോണിൽ ബന്ധപ്പെടുകയും ഇസ്രായേലിൽ കുടുങ്ങിയ മലയാളി നഴ്സുമാർ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ബോധിപ്പിക്കുകയും, ഇവർക്ക് അടിയന്തിര സഹായമെത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് എന്ന് മന്ത്രി ഉറപ്പു നൽകിയതായും എം പി അറിയിച്ചു.