മൂവാറ്റുപുഴ: അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളായ നഴ്സുമാരുൾപ്പടെയുളള ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന് യുവജന പക്ഷം സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഷൈജോ ഹസൻ ആവശ്യപ്പെട്ടു.നഴ്സുമാര്‍ക്ക് ഭക്ഷണം ഉൾപ്പടെയുള്ള അവശ്യ വസ്തുക്കൾ ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. പലരും സ്വന്തം ജീവന്‍ പോലും വകവെക്കാതെയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തായി ഇറങ്ങുന്നത്. കോവിഡ് രോഗം ബാധിച്ചു വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള മലയാളി നഴ്‌സുമാര്‍ക്ക് കൃത്യമായ ചികിത്സ

,കുടിവെള്ളം ഭക്ഷണം ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമാകുന്നു. വേണ്ടത്ര സുരക്ഷയില്ലാതെയാണ് പല നഴ്‌സുമാര്രം ജോലി ചെയ്യുന്നത്. ഈ സാഹചര്യം മറികടക്കാൻ സർക്കാർ അടിയന്തിരമായി ഇടപ്പെട്ട് പരിഹാരം കാണമെന്ന് ഷൈജോ ഹസ്സൻ ആവശ്യപ്പെട്ടു.