muncipal
നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേക്ക് കാൻകോർ ഇൻഗ്രീഡിയൻസിന്റെ 50000 രൂപയുടെ ധനസഹായം ചെയർപേഴ്‌സൺ എം.എ. ഗ്രേസിക്ക് കൈമാറുന്നു

അങ്കമാലി: നഗരസഭയിൽ ആരംഭിച്ചിട്ടുള്ള സമൂഹ അടുക്കളയുടെ നടത്തിപ്പിലേക്ക് 50,000 രൂപയുടെ ചെക്ക് കാൻകോർ ഇൻഗ്രീഡിയൻസ് കമ്പനി നഗരസഭക്ക് കൈമാറി. കാൻകോർ ഇൻഗ്രീഡിയൻസ് വൈസ് പ്രസിഡന്റ് മാത്യു വർഗീസുംഎച്ച്.ആർ ഹെഡ് മാർട്ടിൻ ജേക്കബും നഗരസഭയിലെത്തിയാണ് ചെയർപേഴ്സൻ എം.എ.ഗ്രേസിക്ക് ചെക്ക് കൈമാറിയത്. റോജി എം.ജോൺ എം.എൽ.എ, നഗരസഭ വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്‌കുമാർ, സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.കെ. സലി, ഹെൽത്ത് സൂപ്പർവൈസർ എ എം അശോകൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സമൂഹ അടുക്കളയുടെ പ്രവർത്തനങ്ങൾക്കായി വിവിധ സംഘടനകളുടെ അകമഴിഞ്ഞ സഹായം ലഭിക്കുന്നുണ്ടെന്ന്‌ ചെയർപേഴ്‌സൻ പറഞ്ഞു. റോട്ടറി ക്ലബ് ഒഫ് അങ്കമാലി 25,000 രൂപയും കൊച്ചിൻ റിഫൈനറി ഓഫീസേഴ്‌സ് അസോസിയേഷൻ 15,000 രൂപയും സി.വി.ആർ ട്രേഡ് സെന്റർ അങ്കമാലി 20,000 രൂപയും നൽകി. വിവിധ വ്യക്തികളും സ്ഥാപനങ്ങളുമായി 15,000ൽ പരം രൂപയും ലഭിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്കിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് 10 ദിവസത്തേക്കുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറികളും ലഭിച്ചിരുന്നു.


# ദിവസവും നൽകുന്നത് ആയിരത്തിലേറെ ഭക്ഷണപ്പൊതികൾ

മാർച്ച് 25 മുൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ഉച്ചയ്ക്കും വൈകുന്നേരവുമായി പ്രതിദിനം ഇപ്പോൾ ആയിരത്തിൽപ്പരം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തുവരുന്നത്.