കൊച്ചി: വൈദ്യുതി ബോർഡ് ഉപഭോക്താക്കളോട് ദയ കാട്ടണമെന്നും ഈ ലോക്ക് ഡൗൺ കാലത്ത് കറന്റു ബിൽ അയയ്ക്കരുതെന്നും കെ.എസ്.ഇ.ബി. കസ്റ്റമർ കോൺക്ലേവ് അംഗം ഏലൂർ ഗോപിനാഥ് അഭ്യർത്ഥിച്ചു. വരുമാനമില്ലാതെ വിഷമിക്കുന്ന വീടുകൾക്കും പൂട്ടി ക്കിടക്കുന്ന സ്ഥാപനങ്ങളുടെ ഉടമകൾക്കും ഇ മെയിൽ, എസ്.എം എസ്, ടെലിഫോൺ വഴിയാണ് ബില്ലുകൾ അയക്കുന്നത്. ഇത് ഉപഭോക്താക്കളുടെ മാനസിക സമ്മർദ്ദവും, പിരിമുറുക്കവും വർദ്ധിപ്പിക്കുന്നു. 240 യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപയോഗത്തിന് ബിൽ ഈടാക്കരുതെന്നും തുക ഗഡുക്കളായി അടക്കാൻ സമയം നീട്ടി നൽകണമെന്നും ഏലൂർ ഗോപിനാഥ് മുഖ്യമന്ത്രിയോടും, ബോർഡ് ചെയർമാനോടും ആവശ്യപ്പെട്ടു