തേവര : ശ്രീനാരായണ സേവാസഭയുടെ മട്ടമ്മൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഈമാസം 20 മുതൽ 25 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഉത്സവാഘോഷങ്ങൾ ക്ഷേത്ര ചടങ്ങുകൾ മാത്രമായി ചുരുക്കിയതായി സഭാ ജനറൽ സെക്രട്ടറി എം.കെ. ലാംലൻ അറിയിച്ചു. ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനം അനവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.