കൊച്ചി:ലോക്ക്ഡൗൺ കാലത്ത് വെള്ളവും ഭക്ഷണവും കിട്ടാതെ വലയുന്ന പക്ഷി മൃഗാദികൾക്കായി റാക്കോ(റെസിഡൻസ് അസോസിയേഷൻ കോ ഓഡിനേഷൻ കൗൺസിൽ) "മുറ്റത്ത് ഒരില ചോറ് "പദ്ധതി ആരംഭിച്ചു. ഇടപ്പള്ളിയിൽ പി.ആർ.പത്മനാഭൻ നായർ,തമ്മനത്ത് കുരുവിളാ മാത്യൂസ്, തൈക്കൂടത്ത് കുമ്പളം രവി, ഏലൂരിൽ ഏലൂർ ഗോപിനാഥ്, പേണേക്കരയിൽ കെ.ജി.രാധാകൃഷ്ണൻ, ടി.ഡി.റോഡിൽ കെ.. എസ്.ദിലീപ് കുമാർ, വൈറ്റിലയിൽ, കെ.എം .രാധാകൃഷ്ണൻ തുടങ്ങിയവർ പരിപാടിക്ക് തുടക്കം കുറിച്ചു