നെടുമ്പാശേരി: നമോ ഹെല്പ് ലൈനിന്റെ ഭാഗമായി പാറക്കടവ് മേഖലകളിലെ 11, 12 വാർഡുകളിലെ ഇരുനൂറോളം കുടുംബങ്ങൾക്ക് ബി.ജെ.പി പാറക്കടവ് ബൂത്ത് കമ്മിറ്റി പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് രാഹുൽ പാറക്കടവ്, കെ.എ. ദിനേശൻ, കെ.വി. സജീവൻ, പ്രവിഷ് ടി.എ. തുടങ്ങിയവർ നേതൃത്വം നൽകി.

കോടശേരി ബൂത്ത് കമ്മിറ്റി 200 കുടുംബങ്ങൾക്കും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് ജനറൽ സെക്രട്ടറി ശ്രീജിത്ത് കാരാപ്പിള്ളി, ബാബു കോടുശേരി, അഖിൽ തുടങ്ങിയവർ നേതൃത്വം നൽകി. ലോക്ക് ഡൗൺ ആരംഭം മുതൽ പഞ്ചായത്തിലെ പാവപ്പെട്ട 1500ഓളം കുടുംബങ്ങൾക്ക് വിവിധ സഹായങ്ങൾ എത്തിച്ചെന്ന് ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാഹുൽ പാറക്കടവ് അറിയിച്ചു.