കൊച്ചി: കൊവിഡ് പ്രതിരോധത്തിന് കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുർരക്ഷാ ക്ലിനിക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുൽ മുത്തലിബ് ഉദ്‌ഘാടനം ചെയ്തു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സി.വൈ.എൽസി, ജാൻസി ജോർജ്, ഡോ. ശ്രീവൽസ്, ഡോ.സാദത്ത് ദിനകർ, ഡോ.തോമസ് ജിബിൻ, ജില്ലാ നോഡൽ ഓഫീസർ ഡോ.ആനന്ദ് കെ .പി, ഡോ. അരുൺ കുമാർ വി, എന്നിവർ പങ്കെടുത്തു.

#ആയുർരക്ഷാ ക്ലിനിക്കിൽ


60 വയസ് കഴിഞ്ഞവർക്ക് സുഖായുഷ്യം, സുഖ വ്യായാമത്തിന് സ്വാസ്ഥ്യം
രോഗ മുക്തി നേടിയവരുടെ പൂർണ ആരോഗ്യത്തിന് പുനർജ്ജനി
സർക്കാർ ആയുർവേദ സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന നിരാമയ