പറവൂർ : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് ഉപകരണങ്ങൾ നൽകി. താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റ് വാങ്ങി നൽകിയ ഉപകരണങ്ങൾ വി.ഡി. സതീശൻ എം.എൽ.എ ആശുപത്രി അധികൃതർക്ക് കൈമാറി. രണ്ടരലക്ഷ രൂപയുടെ പതിനഞ്ച് ഇനം ആശുപത്രി ഉപകരണങ്ങളാണ് നൽകിയത്. പറവൂർ നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ, താണിയത്ത് ട്രസ്റ്റ് ചെയർമാൻ ജോസി താണിയത്ത്, ഡയറക്ടർ ഫാ. ഫ്രാൻസിസ് താണിയത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. റോസമ്മ തുടങ്ങിയവർ പങ്കെടുത്തു.