പറവൂർ : കൊവിഡ് -19 രോഗഭീഷണിയെ നേരിടുന്നതിനായി നന്ത്യാട്ടുകുന്നം എൻ.എസ്.എസ് കരയോഗത്തിന്റെ കീഴിലെ 270 കുടുംബങ്ങൾക്ക് ഫേസ് മാസ്കും ഹാൻഡ് വാഷും നൽകി. അമ്പതിലധികം കുടുംബങ്ങൾക്ക് പലവ്യഞ്ജനക്കിറ്റും നൽകി. അംഗങ്ങളുടെ ആവശ്യപ്രകാരം ഡോക്ടറുടെ സേവനവും മരുന്നുകളും, വായനക്കാവശ്യമായ പുസ്തകങ്ങളും എത്തിച്ചു നൽകുന്നുണ്ട്. പ്രസിഡന്റ്‌ സി. അയ്യപ്പൻ, സെക്രട്ടറി വിജയകുമാർ കാടശേരിൽ എന്നിവർ നേതൃത്വം നൽകി.