പറവൂർ : നഗരസഭാ പരിധിയിലെ വിവിധ വാർഡുകളിലേക്ക് ജീവനി പദ്ധതി പ്രകാരമുള്ള പച്ചക്കറി വിത്തുകൾ കൃഷി ഓഫീസർ ലൂസിയ മെൻഡിസ് നഗരസഭാ ചെയർമാൻ ഡി. രാജ്കുമാറിന് കൈമാറി. ടി.വി. നിഥിൻ, സജി നമ്പിയത്ത് എന്നിവർ പങ്കെടുത്തു . വീടുകളിലെ കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.