പറവൂർ : ചെട്ടിക്കാട് സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകി. പ്രസിഡന്റിന്റെ ഓണറേറിയം, ജീവനക്കാരുടെ സാലറി ചലഞ്ച്, ഭരണസമിതി അംഗങ്ങളുടെ അലവൻസ് ഉൾപ്പെടെ 6.84 ലക്ഷം രൂപ പ്രസിഡന്റ് വി.എസ്. പ്രതാപൻ പറവൂർ തഹസിൽദാർ എം.എച്ച്. ഹരീഷിന് കൈമാറി.