പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാ ക്ഷേത്രത്തിലെ പള്ളിവേട്ട മഹോത്സവം നടക്കുന്ന സ്ഥലത്ത് സ്ഥിരമായി എത്തുന്ന നാല് കൊക്കുകൾ തീറ്റയില്ലാതെ അലയുന്നു. സമീപത്തെ ഫ്രൂട്ട്സ് കടക്കാരും, ഹോട്ടലുകാരും മറ്റും നൽകിയിരുന്ന ഭക്ഷണമായിരുന്നു ഇവരുടെ തീറ്റ. കടക്കാർ ആഴ്ചകളായി തുറക്കാത്തതിനാൽ ഇവർക്ക് ഭക്ഷണമില്ല..ഈ കൊക്കുകൾ പഴങ്ങൾ മാത്രമേ കഴി​ക്കൂ.സമയം പോകാനായി കുറെ നേരം പള്ളുരുത്തി വെളിയിലെ വളർന്ന് പന്തലിച്ച് നിൽക്കുന്ന ഉറക്കമരത്തിൽ ചേക്കേറും.പുലർച്ചെയും സന്ധ്യക്കും തീറ്റ തേടി റോഡിലേക്കും.പാടത്തും വയലിലും മറ്റുമായി കണ്ടുവരുന്ന കൊക്കുകൾ റോഡിലിറങ്ങിയത് നാട്ടുകാർക്ക് കൗതുകമായി.