പറവൂർ : ഗുരുതരാവസ്ഥയിൽ കഴിയുന്ന ഡയാലിസിസ് രോഗിയായ ഏഴിക്കര നികത്തിൽ സുന്ദരേശന് ദളിത് കൂട്ടായ്മ ഓക്സിജൻ സിലിണ്ടർ നൽകി. ജില്ലാ പട്ടികജാതി ഓഫീസറാണ് ഇതിനുള്ള നടപടികൾ സ്വീകരിച്ചത്. പതിനേഴ് വയസുള്ള ഏകമകൻ ആഷിക് ജന്മനാ കിടപ്പുരോഗിയാണ്. ഉപജീവനത്തിനു പോലും വകയില്ലാത്ത ഈ കുടുംബത്തിന് മരുന്നു വാങ്ങുവാൻ ഏറെ കഷ്ടപ്പെടുകയായിരുന്നു. പറവൂർ നഗരസഭ മുൻ കൗൺസിലർ സോമൻ മാധവൻ, ദളിത് നേതാക്കളായ ഷാൽബിൻ, മജുകുമാർ, കെ. സോമൻ എന്നിവരുടെ നേതൃത്വത്തിലാണ് സുന്ദരേശന് സഹായമൊരുക്കിയത്. ജില്ലാ പട്ടികജാതി വകുപ്പ് ഓഫീസർ ജോസഫ് ജോൺ വീട് സന്ദർശിച്ച ശേഷം ചികിത്സയ്ക്കായി 50,000 രൂപ അനുവദിച്ചിട്ടുണ്ട്.