ഫോർട്ട് കൊച്ചി:ലോക്ക് ഡൗൺ വന്നതോടെ എങ്ങും നിന്നും സഹായമില്ലാതെകൊച്ചിയിലെ ടൂറിസം മേഖലയിലെ ജീവനക്കാർനട്ടം തിരിയുന്നു. കാശ്മീരി കളാണ് ഭൂരിഭാഗംകരകൗശല ശാല കടയിലെയും ജീവനക്കാർ.സ്വന്തം നാടുകളിലേക്ക് പോകാൻ കഴിയാതെയും കടകളുടെ വാടക കൊടുക്കാൻ കഴിയാതെയും കഷ്ടപ്പെടുകയാണ്ഇവർ.ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്ക് സർക്കാർ സഹായം ചെയ്തെങ്കിലും ഇവരുടെ കാര്യത്തിൽ ഒരു തീരുമാനവും ആയിട്ടില്ല.ഇവരുടെ ക്ഷേമത്തിനായി സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള ടൂറിസ്റ്റ് പാക്കേജ് ഡ്രൈവേഴ്സ് ആൻ്റ് വർക്കേഴ്സ് യൂണിയൻആവശ്യപ്പെട്ടു.ടൂറിസം മേഖലയുമായി ബന്ധപ്പെട്ട വാഹനങ്ങളായ കാർ, ടെമ്പോ ട്രാവലർ, ഓട്ടോ, ആഡംബര ബസുകൾ തുടങ്ങിയ വാഹനത്തിലെ ജീവനക്കാരും ദുരിതം പേറുകയാണ്. . കഥകളി സെന്ററിൽ ദിനംപ്രതി നിരവധി വിദേശികളാണ് കഥകളി കാണാൻ എത്തുന്നത്. . കത്തിവേഷം അഴിച്ച് വെച്ച് വിശ്രമിക്കുകയാണ് ഇവർ.
കൊടും ദുരിതത്തിൽ
വാഹനം, ഹൗസ് ബോട്ട്, പ്ലാന്റേഷൻ,ജീപ്പ് സവാരി, കഥകളി സെന്റർ, കരകൗശല ശാലകളിലെ ജീവനക്കാർ ഹോട്ടൽ, ഹോം സ്റ്റേ, ചീനവലക്കാർ, തട്ടുകടക്കാർ, കരിക്ക് വിൽപ്പനക്കാർ, വിദേശികളുടെ വസ്ത്രം വിൽപ്പന നടത്തുന്ന സ്റ്റാളുകാർ