കൊച്ചി : ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318 സി നാഷണൽ ഹെൽത്ത് മിഷന് 500 പേഴ്‌സ്ണൽ പ്രൊട്ടക്ഷൻ കിറ്റുകൾ കൈമാറി.
ഐ.എം.എ ഹൗസിൽ നാഷണൽ ഹെൽത്ത് മിഷനു വേണ്ടി ജില്ലാ പ്രൊജക്ട് മാനേജർ ഡോ. മാത്യൂസ് നമ്പേലി കിറ്റുകൾ ഏറ്റുവാങ്ങി. ഡിസ്ട്രിക് ഗവർണർ രാജേഷ് കൊളരിക്കൽ, ക്യാബിനറ്റ് ട്രഷറർ കുര്യൻ ആന്റണി, അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി ജോർജ് സാജു, കൊച്ചിൻ സൗത്ത് ക്ളബ് പ്രസിഡന്റ് ജോൺസൺ സി. അബ്രാഹം, മുട്ടം ക്ലബ് മെമ്പർ കെ. ശ്രീകുമാർ എന്നിവർ ചേർന്നാണ് കിറ്റുകൾ കൈമാറിയത്. ഡോ. ജുനൈദ് റഹ്മാൻ, ഡോ. അഖിൽ സേവ്യർ മാനുവൽ എന്നിവരും സന്നിഹിതരായിരുന്നു.