ആലുവ: മൂന്ന് പതിറ്റാണ്ടിലധികമായി തരിശ് കിടക്കുന്ന പടിഞ്ഞാറെ കടുങ്ങല്ലൂർ മുണ്ടകൻപാടത്ത് ആഘോഷങ്ങളില്ലാതെ നെൽക്കൃഷി വിളവെടുപ്പ്. ഗ്രാമപഞ്ചായത്ത് കൃഷിവകുപ്പിന്റെയും പടിഞ്ഞാറെ കടുങ്ങല്ലൂർ സഹകരണ ബാങ്കിന്റെയും സഹകരണത്തോടെ 10 ഏക്കറിലാണ് നെൽക്കൃഷി നടത്തിയത്.
പ്രദേശത്തെ യുവാക്കളുടെ നേതൃത്വത്തിൽ ആദ്യമായിട്ടാണ് കൃഷിയിറക്കിയത്. ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാലാണ് ആഘോഷങ്ങളില്ലാതെ വിളവെടുപ്പ് നടത്തിയത്.
കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്‌നമ്മ സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.കെ. ഷാനവാസ്, സഹകരണ ബാങ്ക് പ്രസിഡന്റ് എ.ജി. സോമാത്മജൻ, പഞ്ചായത്ത് അംഗങ്ങളായ ജ്യോതി ഗോപകുമാർ, ഇന്ദിര കുന്നക്കാല, ബാങ്ക് ഭരണസമിതി അംഗം ടി.കെ. രാജു, എ.കെ. ചന്ദ്രൻ, വി.കെ. അൻവർ, കെ.സി. ജയൻ, ഗോപാലകൃഷ്ണൻ, പുഷ്പാകരൻ, കെ.ഡി. സുനിൽകുമാർ, എ.ആർ. സുനിൽ എന്നിവർ സംബന്ധിച്ചു.