ആലുവ: കുട്ടമശേരി പന്തലുമാവുങ്കൽ ജംഗ്ഷന് സമീപം ഭൂഗർഭ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴായിട്ടും നടപടിയെടുക്കുന്നില്ല. കുട്ടമശ്ശേരിയിൽ നിന്ന് സൂര്യനഗർ, മനയ്ക്കകാട് പ്രദേശങ്ങളിലേക്ക് പോകുന്ന കുടിവെള്ള പൈപ്പാണ് പൊട്ടിയത്. ഈ ഭാഗത്തേക്കുള്ള കുടിവെള്ള വിതരണം തടസപ്പെട്ടിരിക്കുകയാണ്. ബുധനാഴ്ച രാത്രിയോടെയാണ് പൈപ്പ് പൊട്ടിയത്. ഇന്നലെ രാവിലെ ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറെ വിവരമറിയിച്ചെങ്കിലും വൈകിട്ട് വരെ നടപടിയുണ്ടായിട്ടില്ല.