ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സമൂഹ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. ലൈബ്രറി വയോജനവേദി പ്രസിഡന്റ് കെ.എം. ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി എസ്.എ.എം. കമാൽ, ജോ. സെക്രട്ടറി കെ.എ. ഷാജിമോൻ, കമ്മിറ്റി അംഗങ്ങളായ എ.ഡി. അശോക്‌കുമാർ, എസ്.എ. നാസർ, ബാലവേദി പ്രസിഡന്റ് റാം എന്നിവർ നേതൃത്യം നൽകി. വരും ദിവസങ്ങളിൽ ലൈബ്രറി പ്രവർത്തകരുടെ ഭവനങ്ങളിൽ ജൈവ പച്ചക്കറി കൃഷി ആരംഭിക്കും.