പറവൂർ : വീട്ടിൽ ചാരായം വാറ്റുന്നതിനിടെ ചെറിയപല്ലംതുരുത്ത് കോമത്തുരുത്തിൽ ജിജേഷിനെ (29) എക്സൈസ് സംഘം പിടികൂടി. 18 ലിറ്റർ വാഷും വാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തു. ചാരായം വാറ്റി വില്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുഞ്ഞിത്തൈ ഓടിക്കപ്പറമ്പ് ഷാന്റെ (34) വീട്ടിൽ നിന്നു വാറ്റ് ഉപകരണങ്ങൾ പിടിച്ചെടുത്തു. ഒളിവിലായ ഷാനെതിരെ കേസെടുത്തു.