കൊച്ചി: ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഇന്നലെ 1200 ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ ലേബർ ഓഫീസർ വിതരണോദ്ഘാടനം നിർവഹിച്ചു. മരട് , പനമ്പിള്ളി നഗർ, തമ്മനം, പുല്ലേപ്പടി, ചേരാനല്ലൂർ, തേവര മേഖലയിലേക്കാണ് കിറ്റുകൾ നൽകിയത്. ലോക്ക് ഡൗൺ മൂലം യാത്ര തടസപ്പെട്ട ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾക്ക് ജില്ലാ ലേബർ ഓഫീസർ പി.രഘുനാഥ് ഭക്ഷ്യധാന്യ കിറ്റുകൾ എത്തിച്ചു. ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ആലുവ, പെരുമ്പാവൂർ മേഖലയിലെ അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ അവരുടെ ഭാഷയിലെ പോസ്റ്റർ പതിപ്പിച്ചു. ലോക്ക് ഡൗൺ മൂലം ഭക്ഷണകുറവ് അനുഭവപ്പെട്ട ശ്രീമൂല നഗരം,കാലടി പഞ്ചായത്തുകളിലെ അന്യസംസ്ഥാന തൊഴിലാളികൾക്കും ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു.