ആലുവ: കൊവിഡ് -19 മായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ മികച്ച നിലയിൽ ജോലി ചെയ്യുന്ന എല്ലാ പൊലീസുദ്യോഗസ്ഥർക്കും ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് ഗുഡ് സർവീസ് എൻട്രി പ്രഖ്യാപിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു മുതൽ ജോലിക്കൊപ്പം നിരവധി സേവന പ്രവർത്തനങ്ങളുമാണ് പൊലീസ് നടത്തുന്നത്. നിരത്തിൽ വാഹന പരിശോധനയും ബോധവത്കരണവും നടത്തുന്നതിന് പുറമെ അനാവശ്യ യാത്രക്കാർക്കെതിരെയും നടപടിയെടുക്കുന്നുണ്ട്. ഒറ്റപ്പെട്ടുകഴിയുന്നവർക്കും ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ടുള്ളവർക്കും ഭക്ഷണസാമഗ്രികൾ എത്തിക്കുന്നു. കൊറോണ വ്യാപനം തടയുന്നതിന് പോലീസുദ്യോഗസ്ഥർ എടുക്കുന്ന നടപടിയെ മുൻനിർത്തി കഠിനാദ്ധ്വാനം, നല്ല പെരുമാറ്റം, ജോലിയോടുള്ള ആത്മാർത്ഥത തുടങ്ങിയവ പരിഗണിച്ചാണ് ഗുഡ് സർവീസ് എൻട്രി നൽകുന്നത്. അവധിയും ഉപേക്ഷിച്ചാണ് 24 മണിക്കൂറും പൊലീസ് നിരത്തിൽ ജോലിചെയ്യുന്നത്.