panchayath
മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേരുന്നു

മൂവാറ്റുപുഴ: മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണകിറ്റുകൾ വിതരണം ചെയ്യാൻ പഞ്ചായത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. സർക്കാർ നിർദ്ദേശത്തെ തുടർന്ന് സപ്ലൈകോ നൽകുന്ന ആട്ടയോടൊപ്പം വിവിധ സംഘടനകളിൽ നിന്നും സ്വരൂപിക്കുന്ന അരി, കിഴങ്ങ്, സവാള, എണ്ണ ഉൾപ്പെടെയുള്ള ഭക്ഷ്യ കിറ്റുകൾ നൽകുന്നതിനാണ് യോഗത്തിൽ തീരുമാനമായത്. യോഗത്തിൽ എൽദോ എബ്രഹാം എം.എൽ.എ, മൂവാറ്റുപുഴ ആർ.ഡി.ഒ സാബു,കെ.ഐസക്ക്, പഞ്ചായത്ത് പ്രസിഡന്റ് എൻ. ജെ. ജോർജ്, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് വർഗീസ്, പൈനാപ്പിൾ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ജെയിംസ് ജോർജ്, പഞ്ചായത്ത് മെമ്പർമാരായ സാബു പുന്നക്കുന്നേൽ, ഇ കെ സുരേഷ്, റെനീഷ് റെജിമോൻ, ലിസി ജോണി, റൂബി തോമസ് തുടങ്ങിയവർ പങ്കെടുത്തു. വാഴക്കുളം മർച്ചന്റ്‌സ് അസോസിയേഷൻ, പൈനാപ്പിൾ മർച്ചന്റ്‌സ് അസോസിയേഷൻ, പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷൻ, 751ാംനമ്പർ സർവീസ് സഹകരണ ബാങ്ക്, വിവിധ സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വെള്ളിയാഴ്ച്ച കിറ്റുകൾ വിതരണം ചെയ്യും.