കൊച്ചി: ഒരാൾ കൂടി ഇന്നലെ ആശുപത്രി വിട്ടതോടെ എറണാകുളം ജില്ലയിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നത് അഞ്ചുപേർ മാത്രം. 330 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. ആശങ്ക നീങ്ങുകയാണെങ്കിലും ജാഗ്രതയിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് അധികൃതർ.
കൊച്ചി വിമാനത്താവളത്തിൽ ഡ്യൂട്ടിക്കിടെ രോഗം പകർന്നുകിട്ടിയ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. അനീഷാണ് ഇന്നലെ ആശുപത്രി വിട്ടത്. ഏപ്രിൽ ഒന്നിന് രോഗം സ്ഥിരീകരിച്ച അദ്ദേഹം 15 ദിവസം കൊണ്ട് രോഗമുക്തി നേടി.
ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ഏഴു പേരെയും ഇന്നലെ ഡിസ്ചാർജ് ചെയ്തു.
കൊവിഡ് ഇന്നലെ
ആകെ രോഗികൾ : 05
നിരീക്ഷണം തീർന്നവർ : 330
നിരീക്ഷണത്തിൽ : 978
പുതിയതായി നിരീക്ഷണം : 46
ഐസലേഷനിൽ : 20
സാമ്പിൾ അയച്ചത് : 16
ഫലം ലഭിച്ചത് : 26
രോഗബാധ : 0
ഫലം കിട്ടാൻ : 75
സമൂഹ അടുക്കള
ആകെ : 130
പഞ്ചായത്തുകളിൽ : 94
നഗരസഭകളിൽ : 36
നൽകിയ ഭക്ഷണം : 33,261
ഭവനസന്ദർശനം : 4204
കൗൺസലിംഗ് : 601