കോലഞ്ചേരി: ഐരാപുരം കുഴൂരിൽ തീ പിടുത്തം. ഇന്നലെ ഉച്ചക്ക് ഒന്നരക്കായിരുന്നു സംഭവം. പാറത്തട്ടയിൽ രാഘവൻ്റെ പന്ത്രണ്ട് ഏക്കറേളം വരുന്ന സ്ഥലത്തിൻ്റെ അഞ്ച് സെൻ്റ് സ്ഥലത്ത് കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾക്കാണ് തീ പിടിച്ചത്. സമീപവാസികൾ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പട്ടിമറ്റം ഫയർഫോഴ്‌സ് തീയണച്ചു. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ കെ.പി മോഹനൻ്റെ നേതൃത്വത്തിൽ എം.സി ബേബി, ബിബിൻ എ.തങ്കപ്പൻ, എൽദോസ് മാത്യു, പോൾ മാത്യു, പി.എസ് ഉമേഷ്, കെ.വി ജോണി എന്നിവരാണ് പങ്കെടുത്തത്.