പള്ളുരുത്തി: ലോക്ക് ഡൗൺ ലംഘിച്ച് കഞ്ചാവുമായി ജീപ്പിൽ എത്തിയ യുവാക്കൾ പൊലീസിന് നേരെ അക്രമം നടത്തിയ സംഭവത്തിൽ രണ്ട് പേർഅറസ്റ്റിലായി. കുന്നത്തുനാട് കൊത്തലായി വീട്ടിൽ ഷിഹാബ് (33) തലയോലപറമ്പ് അനീസ മൻസിലിൽ അൻസാദ് (24) എന്നിവരാണ് അറസ്റ്റിലായത് .ഇന്നലെ രാവിലെ എട്ടര മണിയോടെയാണ് സംഭവം. പൊലീസ് സ്റ്റേഷനു മുന്നിൽ വാഹന പരിശോധനക്കിടയിലാണ് സംഭവം. വാക്ക് തർക്കത്തെ തുടർന്ന് ഇരുമ്പ് വടി കൊണ്ട് അപായപ്പെടുത്താനും വാഹനം ഇടിപ്പിക്കാനും ശ്രമിച്ചു.ഇവർ വന്നമഹീന്ദ്രാ ജീപ്പ് പൊലീസ് കസ്റ്റഡിയി ലെടുത്തു.അമ്പലമേട് പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ കേസുണ്ട് .ഇവരെ കോടതിയിൽ ഹാജരാക്കി.