കൊച്ചി : എറണാകുളം നഗരത്തിൽ ലോക്ക് ഡൗൺ ലംഘനത്തെത്തുടർന്നു രജിസ്റ്റർ ചെയ്യുന്ന കേസിന്റെ എണ്ണം കുറയുമ്പോൾ റൂറൽ മേഖലയിൽ ഇത്തരം കേസുകൾ കൂടുന്നു. ഗ്രാമീണ മേഖലകളിൽ ആളുകൾ കൂടുതൽ പുറത്തിറങ്ങുന്നുണ്ടെന്നാണ് ഇത് നൽകുന്ന സൂചന.

വിഷു, ഇൗസ്റ്റർ ദിനങ്ങൾ വന്നതോടെ സാധനങ്ങൾ വാങ്ങാനും മറ്റുമായി ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങിയത് നിയന്ത്രണങ്ങളെ ബാധിച്ചപ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന പൊലീസ് ശക്തമാക്കിയിരുന്നു.

റൂറൽ മേഖലയിൽ പൊലീസ് ചെക്കിംഗ് പോയിന്റുകൾ കുറവാണെങ്കിലും പട്രോളിംഗ് കാര്യക്ഷമമാണ്. ഇതിനൊപ്പം ഡ്രോൺ നിരീക്ഷണവുമുണ്ട്.

ഇന്നലത്തെ കണക്കിങ്ങനെ

 എറണാകുളം സിറ്റി :

 കേസുകൾ : 39

 അറസ്റ്റിലായവർ : 45

 കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ : 31

 എറണാകുളം റൂറൽ :

 കേസുകൾ : 179

 അറസ്റ്റിലായർ : 152

 കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ : 111

(ഏപ്രിൽ 15 ലെ കണക്ക് പ്രകാരം 137 കേസുകളിലായി 115 പേർ അറസ്റ്റിലായിരുന്നു. 92 വാഹനങ്ങളും പിടികൂടി)