കൊച്ചി: കൊവിഡ് പ്രതിരോധത്തിന് സോൺ രണ്ടിൽ ഉൾപ്പെടുത്തിയ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ 24 വരെ തുടരും. നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ആരോഗ്യ വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കും. കൊച്ചി കോർപ്പറേഷനു വേണ്ടിയും പ്രത്യേക പദ്ധതി തയ്യാറാക്കും.
കൊവിഡ് നിയന്ത്രണ വിധേയമാവുന്ന സാഹചര്യത്തിൽ ജില്ലയിലെ സാഹചര്യം ചർച്ച ചെയ്യാൻ മന്ത്രി വി.എസ് സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
# പ്രധാന തീരുമാനങ്ങൾ
മഴക്കാലത്തിനു മുമ്പായി പൂർത്തിയാക്കേണ്ട ജോലികളുടെ പ്രാധാന്യമനുസരിച്ച് പട്ടിക തയ്യാറാക്കി ആരംഭിക്കും
കൊതുകു നിവാരണവും മഴക്കാല പൂർവ ശുചീകരണവും അടിയന്തരമായി പൂർത്തിയാക്കും
രോഗബാധിത സാദ്ധ്യതയുള്ള ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തി നിയന്ത്രണം തുടരും
വ്യവസായ സ്ഥാപനങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും പുനരാരംഭിക്കുമെങ്കിലും സാമൂഹിക അകലം ഉറപ്പ് വരുത്തും.
ജോലി സ്ഥലത്തേക്ക് എത്താൻ സ്വന്തമായി വാഹനങ്ങൾ ക്രമീകരിക്കണം.
നിർമ്മാണ മേഖലയിലെ ജോലിക്കാരുടെ വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ നിരീക്ഷിക്കണം
മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ സേവനം എല്ലാ പഞ്ചായത്തുകളിലും ഉറപ്പാക്കും
ഗ്രാമീണ തൊഴിലുറപ്പു, അയ്യങ്കാളി തൊഴിലുറപ്പു പദ്ധതികൾ നിബന്ധനകൾ പാലിച്ച് പുന:രാരംഭിക്കും.
കടകൾ ആഴ്ചയിൽ ഒരു ദിവസം ശുചീകരണത്തിന് തുറക്കാം.
നോട്ട്ബുക്ക് നിർമ്മാണം, കൃഷി, മില്ലുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ നടത്താം.
ലോക്ക് ഡൗൺ പിൻവലിച്ച ശേഷം ഒറ്റ, ഇരട്ട നമ്പർ അനുസരിച്ച് സ്വകാര്യ വാഹനങ്ങൾ അനുവദിക്കുന്ന കാര്യം പരിഗണനയിൽ
പൊതു ഗതാഗത സംവിധാനം ഉടൻ ആരംഭിക്കില്ല.
ലോക്ക് ഡൗൺ പിൻവലിച്ചതിനു ശേഷവും ജില്ലയ്ക്ക് പുറത്തേയ്ക്ക് യാത്ര പാസോടു കൂടി മാത്രമേ അനുവദിക്കു.
വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമ്പോൾ വേണ്ട തയ്യാറെടുപ്പുകൾ ചർച്ച നടത്തും.
എല്ലാ ആശുപത്രികളും തുറന്നു പ്രവർത്തിക്കണം
സ്വകാര്യ ആശുപത്രികളിൽ കൊവിഡ് നിരീക്ഷണത്തിന് പ്രത്യേക സംവിധാനം ക്രമീകരിക്കണം